തൃശൂർ: നീണ്ട 33 വർഷങ്ങൾ...ഒടുവിൽ തന്റെ ജോലിയിൽ നിന്നും പടിയിറങ്ങുമ്പോൾ 33 പേർക്ക് കാടകളെയും ഹൈടെക് കാടകൂടുകളും സമ്മാനിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. അജിത് ബാബുവിന്റെ മാതൃകാപ്രവർത്തനം. 33 വർഷ സേവന കാലയളവിന്റെ പ്രതീകമായാണ് അഭയകേന്ദ്രങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും 5000 രൂപയോളം ചെലവ് വരുന്ന ഊഞ്ഞാൽ കൂടുകളും കാടകളെയും അദ്ദേഹം സമ്മാനിച്ചത്. കേരള വെറ്ററിനറി സർവകലാശാലയിൽ സേവനമനുഷ്ഠിച്ച കാലത്ത് രൂപം നൽകിയ ഗാർഹിക കാടക്കൂടുകൾ പ്രചാരത്തിലാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യമായി ഇവ നൽകിയത്. ഓട്ടോമാറ്റിക് നിപ്പിൾ സംവിധാനവും എഗ് ട്രേയും ഫീഡറും ഘടിപ്പിച്ചിട്ടുള്ള ഊഞ്ഞാൽ കൂടുകളും 10 കാടകളെയും തീറ്റയും അടങ്ങുന്ന യൂണിറ്റാണ് ചടങ്ങിൽ അദ്ദേഹം വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |