കോഴിക്കോട് : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ഫിറ്റ്നസ് സെന്റർ ഉടമ അറസ്റ്റിൽ.
പയ്യടി മീത്തൽ മുല്ലാനം പറമ്പിൽ ഗോഡ് വില്ലയിൽ ഗോഡ്സ്ൻ ജോമോൻ (25)നെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. സിവിൽ സ്റ്റേഷനു സമീപമുള്ള ചുള്ളിയോട് റോഡിൽ ഇയാൾ നടത്തി വരുന്ന ബി ഫിറ്റ് ബീ ഫിറ്റ്നസ് സെന്ററിൽ ജോലി ചെയ്തിരുന്ന തിരൂർ സ്വദേശിനിയായ യുവതിയെ മുറിയിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടു കൂടി കയറി പിടിക്കുകയായിരുന്നു. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന റിസെപ്ഷനിസ്റ്റ് ആയ മറ്റൊരു യുവതിയെ സ്ഥാപനത്തിലെ മറ്റു സ്റ്റാഫുകൾക്ക് മുന്നിൽ വെച്ച് അശ്ലീല ഭാഷയിൽ തെറി വിളിച്ചതിനും , ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനുമായി നടക്കാവ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |