തൃശൂർ: വിയ്യൂർ നിത്യസഹായമാതാ പള്ളിയിൽ അരങ്ങേറിയ മൂന്നാമത് അഖിലകേരള ബൈബിൾ സംഗീതോത്സവം സംഗീത സംവിധായകൻ ജെറി അമൽദേവ് ഉദ്ഘാടനം ചെയ്തു. കലാനിരൂപകൻ പ്രൊഫ. ജോർജ് എസ്. പോൾ മുഖ്യാതിഥിയായി. പള്ളി വികാരി ഫാ. മാത്യു കുറ്റിക്കോട്ടയിൽ അദ്ധ്യക്ഷനായി. ഫാ. പോൾ പൂവത്തിങ്കൽ, ഫാ. അന്‌ജോ പുത്തൂർ, പാരിഷ് ട്രസ്റ്റീ സിബി ജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രൊഫ. അബ്ദുൾ അസീസ്, വിദ്വാൻ പാലക്കാട് എം. ബി. മണി, ഗാനരചയിതാവ് സി.എ.ജോൺ, സാനിയ സ്റ്റീഫൻ എന്നിവരെ ആദരിച്ചു. പാടും പാതിരി ഫാ. പോൾ പൂവത്തിങ്കൽ, ഫാ. ആൻജോ പുത്തൂർ, പ്രൊഫ. അബുൽ അസീസ്, വിദ്വാൻ എം.ബി.മണി, സിസ്റ്റർ ലിനേറ്റ് എന്നിവരുടെ കച്ചേരിയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |