എഴുകോൺ : കൊല്ലം നെഹ്റു യുവകേന്ദ്രയും സെന്റർ ഒഫ് മാസ് ആർട്സ് ലൈബ്രറിയും ചേർന്ന് വേൾഡ് ബൈസിക്കിൾ ഡേയുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. തളവൂർക്കോണം സി.എം.എ ജംഗ്ഷനിൽ നിന്നാരംഭിച്ച സൈക്കിൾ റാലി കുഴിമതിക്കാട്, കരീപ്ര പാട്ടുപുരയ്ക്കൽ ക്ഷേത്രം വഴി സി.എം.എ ജംഗ്ഷനിൽ എത്തി. ഇരുപതോളം സൈക്കിൾ അത്‌ലറ്റുകൾ പങ്കെടുത്തു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ലിജോ വർഗീസ് ഫ്ലാഗ് ഒഫ് നിർവഹിച്ചു.ലൈബ്രറി സെക്രട്ടറി ആർ.രാജീവ്, ശിവപ്രസാദ്, സുകു,ശ്യാമ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ റിൻസി വർഗീസ് നന്ദി പറഞ്ഞു. ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി "ആരോഗ്യമുള്ള ഇന്ത്യൻ യുവത " എന്ന ലക്ഷ്യത്തിനായി നിരന്തരമായ സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിക്കാനാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |