കൊൽക്കത്ത: മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ ഓപ്പറേഷൻ സിന്ദൂറിനെയും വഖഫ് ഭേദഗതി നിയമത്തെയും മമത ബാനർജി എതിർക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന സമ്മേളനത്തിലാണ് ഷായുടെ രൂക്ഷവിമർശനം.
'മുർഷിദാബാദിൽ നടന്ന കലാപങ്ങൾ സംസ്ഥാനം സ്‌പോൺസർ ചെയ്തതാണ്. മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ, മമത ദീദി ഓപ്പറേഷൻ സിന്ദൂറിനെഎതിർത്തു. അങ്ങനെ ചെയ്യുന്നതിലൂടെ, അവർ ഈ രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും അപമാനിക്കുകയാണ്. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്മമാരും സഹോദരിമാരും മുഖ്യമന്ത്രിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരു പാഠം പഠിപ്പിക്കണം. ഭീകരരെ വധിച്ചതിൽ മമത വേദനിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള അവരുടെ വിമർശനം ദേശീയ സുരക്ഷയെ അവഗണിക്കുന്നതിന് തുല്യമാണെന്നും ഷാ പറഞ്ഞു.
മുർഷിദാബാദ് കലാപസമയത്ത് ബി.എസ്.എഫിനെ വിന്യസിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർബന്ധിച്ചുകൊണ്ടിരുന്നു. പക്ഷേ അക്രമം തുടരുന്നതിനായി തൃണമൂൽ സർക്കാർ അനുവദിച്ചില്ല. മമതയുടേത് പ്രീണന രാഷ്ട്രീയമാണ്. അതുകൊണ്ട് നിയമത്തിനെതിരാണ്. ബംഗ്ലാദേശിൽ നിന്നുള്ള നിയമവിരുദ്ധ നുഴഞ്ഞുകയറ്റത്തിന് തൃണമൂൽ സർക്കാർ സൗകര്യമൊരുക്കുകയാണ്. അവർക്കായി അതിർത്തികൾ തുറന്നുകൊടുത്തു. പട്രോളിംഗ് ശക്തിപ്പെടുത്തുന്നതിന് ബി.എസ്.എഫിന് ആവശ്യമായ ഭൂമി തടഞ്ഞുവയ്ക്കുകയും നുഴഞ്ഞുകയറ്റം സാദ്ധ്യമാക്കുകയും ചെയ്‌തു. ബി.ജെ.പിക്ക് മാത്രമേ നുഴഞ്ഞുകയറ്റം തടയാനാകു"- ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |