ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെടുത്തിയ വിവാദ വീഡിയോയുടെ പേരിൽ സമൂഹമാദ്ധ്യമ ഇൻഫ്ളുവൻസർ ശർമ്മിസ്‌ത പനോലിയെ കൊൽക്കത്ത പൊലീസ് അറസ്റ്റു ചെയ്‌തതിനെ ചൊല്ലി രാഷ്‌ട്രീയ വിവാദവും. അറസ്റ്റു ചെയ്‌ത ബംഗാൾ സർക്കാർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പിയും മതവികാരം വ്രണപ്പെടുത്തവർക്കെതിരെ കടുത്ത നടപടി അനിവാര്യമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടതോടെ അറസ്റ്റ് രാഷ്ട്രീയപ്പോരായി.
മതവികാരം വ്രണപ്പെടുത്തുന്നവരെ ശിക്ഷിക്കാൻ പുതിയ നിയമം കൊണ്ടുവരണമെന്ന് സമാജ്‌വാദി പാർട്ടി എം.എൽ.എ അബു ആസ്മി ആവശ്യപ്പെട്ടിരുന്നു. അത്തരക്കാർക്കെതിരെ കുറഞ്ഞത് 10 വർഷം തടവ് ശിക്ഷ നൽകുന്ന ഒരു നിയമം രൂപീകരിക്കണം. അതേസമയം ശർമ്മിഷ്ഠയെ പിന്തുച്ച ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണൗട്ടി അസുഖകരമായ വാക്കുകൾ ഉപയോഗിച്ചത് കാര്യമാക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി. മിക്ക യുവാക്കളും ഇക്കാലത്ത് അത്തരം വാക്കുകൾ ഉപയോഗിക്കുന്നു. തെറ്റു മനസിലാക്കി അവർ ക്ഷമാപണം നടത്തിയത് ധാരാളമാണ്. കൂടുതൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യേണ്ടതില്ല.
തൃണമൂൽ കോൺഗ്രസ് ഹിന്ദു ശബ്ദങ്ങളെ ലക്ഷ്യമിടുകയാണെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. കാളി ദേവിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മഹുവ മൊയ്‌ത്ര എം.പിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ. മഹാദേവനെക്കുറിച്ച് മോശം പരാമർശം നടത്തിയ പാർട്ടി എം.പി സായോണി ഘോഷിനെതിരെയും നടപടിയുണ്ടായില്ല. സനാതന ധർമ്മത്തെ പരിഹസിച്ച ചില പാർട്ടി എംപിമാർ ക്ഷമാപണം നടത്തുകയോ അവരെ അറസ്റ്റു ചെയ്യുകയോ ഉണ്ടായില്ലെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ പറഞ്ഞു. ഷർമ്മിസ്‌ത തന്റെ തെറ്റ് മനസിലാക്കി ക്ഷമാപണം നടത്തിയത് വലിയ കാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |