കൊച്ചി: റസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു. പുകയില വിരുദ്ധ ദിനത്തിലായിരുന്നു പരിപാടി. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, ഭാരവാഹികളായ കെ.ജി. രാധാകൃഷ്ണൻ, ഡോ. ജലജ ആചാര്യ, രാധാകൃഷ്ണൻ കടവുങ്കൽ, സൈനബ പൊന്നാരിമംഗലം, രാധാകൃഷ്ണൻ പാറപ്പുറം, രാജേഷ് കമ്മത്ത്, പി.ആർ. സുരേഷ്, രാമചന്ദ്ര ഷേണായി, ജേക്കബ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |