ന്യൂഡൽഹി/ കോഴിക്കോട്: ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 360ൽ 332 മാർക്ക് നേടിയ ഡൽഹി സോണിലെ രജിത് ഗുപ്ത ദേശീയതലത്തിൽ ഒന്നാമതെത്തി. കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവാണ് കേരള ടോപ്പർ. 263 മാർക്ക് (ദേശീയതലത്തിൽ 192 -ാം റാങ്ക്). കോഴിക്കോട് ട്രഷറിയിൽ ജൂനിയർ സൂപ്രണ്ടായ എൻ.ബിജുവിന്റെയും ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസറായ സി.കെ.നിഷയുടെയും മകനാണ്. സഹോദരി ഗോപിക അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥി. പാലാ ബ്രില്യന്റിലാണ് അക്ഷയ് കോച്ചിംഗ് നടത്തിയത്. ജെ.ഇ.ഇ മെയിൻ പരീക്ഷയിലും കേരളത്തിൽ ഒന്നാം റാങ്ക് നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |