
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനക്കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിൽ അസ്വാഭാവികതയുണ്ടെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്.നസീറ ചൂണ്ടിക്കാട്ടി.
സംഭവമുണ്ടായി രണ്ടു വർഷം കഴിഞ്ഞ് കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയതിലെ പൊരുത്തക്കേടും മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരിക്ക് നിയമ നടപടികളുമായി മുന്നോട്ടു പോവാൻ താത്പര്യം ഇല്ലാത്തതും കോടതി പരാമർശിച്ചു.
പരാതിക്കാരിയെ വിളിച്ചുവരുത്തി അതിക്രൂരമായി പീഡിപ്പിച്ച് ശരീരത്തിൽ മുറിവുകളേൽപ്പിച്ചെന്ന് സർക്കാർ അഭിഭാഷക ടി. ഗീനകുമാരി വാദിച്ചു. സമാനമായ കേസിൽ ഇതേ കോടതി മുൻകൂർജാമ്യം നിഷേധിച്ചതാണെന്നും ചൂണ്ടിക്കാട്ടി. സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
പൊലീസിന് പരാതി നൽകാതെ കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയതിൽ നിന്നുതന്നെ കേസിലെ ദുരൂഹത വ്യക്തമാണെന്ന് രാഹുലിന്റെ അഭിഭാഷകൻ അജിത് കുമാർ വാദിച്ചു. 2023ലെ ഏതോ ദിവസം എവിടെ വച്ചോ പീഡിപ്പിച്ചെന്നാണ് പരാതിലെ ആരോപണം. ഇത് തെളിയിക്കാനുള്ള ഒരു തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |