ചവറ: കഴിഞ്ഞ മൂന്ന് ദിവസമായി ചവറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ പൂർണമായും ഇരുട്ടിലായിട്ടും തകർന്ന പോസ്റ്റുകൾ മാറ്റി വൈദ്യുതി വിതരണം പുന:സ്ഥാപിക്കാത്ത കെ.എസ്.ഇ.ബിയുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് ചവറ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാശ്ശേരിയിലെ ഇലട്രിക്കൽ സെക്‌ഷൻ ഓഫീസ് ഉപരോധിച്ചു. എക്സിക്യുട്ടീവ് എൻജിനീയർ മേലധികാരികളുമായി നടത്തിയ ചർച്ചയുടെ ഫലമായി 24 മണിക്കൂറിനകം വൈദ്യുതി വിതരണം പൂർണമായി പുന:സ്ഥാപിക്കാമെന്ന ഉറപ്പിൻമേൽ രണ്ട് മണിക്കൂറോളം നീണ്ട് നിന്ന സമരം താത്കാലികമായി അവസാനിച്ചു. മണ്ഡലം പ്രസിഡന്റ് പി.ആർ.ജയപ്രകാശ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ്. പ്രസിഡന്റ് ആർ. അരുൺ രാജ് ഉദ്ഘാടനം ചെയ്തു. ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുത്ത് ഗിരീഷ്, ബാബു ജി പട്ടത്താനം, പ്രഭാ അനിൽ, ഇ. റഷീദ്, എം.സുശീല, അജയൻഗാന്ധിത്തറ, സെബാസ്റ്റൃൻ അംബ്രോസ്, റോസ് ആനന്ദ്, യോഹന്നാൻ, മണലിൽ മന്മഥൻ, ആർ. ജിജി, വിജി, അഡ്വ. അനന്തകൃഷ്ണൻ, സഞ്ജയ്, റീനാ നന്ദിനി,ചവറ വി. അനി, ജയിംസ് താമരശ്ശേരി, രാജേന്ദ്രൻ പിള്ള, അനിൽകുമാർ, ശശിധരൻ പിള്ള, റിനോഷ, രാജേന്ദ്രൻ രാജ്ഭവൻ, വിക്രമൻ, ആൽബർട്ട് ഡിക്രൂസ്, രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |