കോട്ടയം : കെ.പി.സി.സി സംസ്‌കാര സാഹിതി ഏറ്റുമാനൂർ നിയോജക മണ്ഡലം സമ്മേളനം ഡി. സി.സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ ഉദ്ഘാടനംചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ജയിസ് കട്ടച്ചിറ അദ്ധ്യക്ഷത വഹിച്ചു. ചെറു കഥാകൃത്തും എഴുത്തുകാരനുമായ ടി. എ മണി പുന്നത്തറയെ ആദരിച്ചു. ജില്ലാ ചെയർമാൻ ബോബൻ തോപ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, കെ. ജി ഹരിദാസ്, നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്, സിനു ജോൺ, ലിബിൻ കണ്ണാശ്ശേരിൽ, ബിജു കുമ്പിക്കൻ, ജെയിംസ് തോമസ്, പ്രിയ സജീവ്, നാൻസി ജയിമോൻ, സന്തോഷ് കുറുപ്പ്, മാത്യു വാക്കത്ത്മാലിയിൽ, പ്രേം കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |