തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള സോളിഡ് വെയിസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് (കെ.എസ്.ഡബ്ല്യു.എം.പി) സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഹരിതസല്ലാപം (ഗ്രീൻ ചാറ്റ്) സംഘടിപ്പിക്കും.നാളെ വഴുതക്കാട് കോട്ടൺഹിൽ എൽ.പി സ്‌കൂളിലാണ് പരിപാടി. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ ബോധവത്കരണത്തിനും മാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള അറിവ് വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. രാവിലെ 10ന് തുടങ്ങുന്ന പരിപാടി കെ.എസ്.ഡബ്ല്യു.എം.പി പ്രോജക്ട് ഡയറക്ടർ ഡോ.ദിവ്യ.എസ് അയ്യർ വിദ്യാർത്ഥികളോട് സംവദിക്കും.പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ, ബദൽ മാർഗങ്ങൾ, മാലിന്യ സംസ്‌കരണ രീതികൾ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ സെഷനുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |