കാഞ്ഞങ്ങാട്: കേരള ദിനേശ് ബീഡി കോട്ടച്ചേരി സഹകരണ സംഘത്തിന്റെ കീഴിലുള്ള കിഴക്കുംകര മേഖല തൊഴിൽ കേന്ദ്രത്തിലെ തൊഴിലാളികളുടെയും മുൻകാല തൊഴിലാളികളുടെയും സംഗമവും യാത്രയയപ്പ് കോട്ടച്ചേരി സഹകരണ സംഘം പ്രസിഡന്റ് പി.കാര്യമ്പു ഉദ്ഘാടനം ചെയ്തു.വെള്ളിക്കോത്ത് വീണച്ചേരിയിലെ എ.കെ.ഷീല, കിഴക്കേ വെള്ളിക്കോത്തെ വി.ദേവി, നോർത്ത് കോട്ടച്ചേരിയിലെ പി.വി.സതി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നടപ്പിലാക്കുന്ന പെൻഷൻ പേമെന്റ് ഓർഡർ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും അവശത അനുഭവിക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധികാരികളുടെ ഭാഗത്തു നിന്നും ഇടപെടലുകൾ ഉണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ.വി.രമ അദ്ധ്യക്ഷത വഹിച്ചു. സംഗമം സെക്രട്ടറി വി.നിഖിൽ,കെ.വി.രാഘവൻ, പി.പി.തങ്കമണി, വി. കാർത്ത്യായനി, വി.സുകുമാരൻ എന്നിവർ സംസാരിച്ചു.എൻ.വി.നളിനി സ്വാഗതം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |