പുതുനഗരം: കേരളാ സ്‌കൂൾ ടീച്ചേഴ്സ് യൂണിയന്റെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സ്‌കൂൾ തല പ്രതിഷേധം പുതു നഗരം മുസ്ലിം ഹൈസ്‌കൂളിൽ നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, അദ്ധ്യാപക പ്രശ്നങ്ങൾ പരിഹരിക്കുക, മെഡിസെപ്പിലെ അപാകത പരിഹരിക്കുക, പി.എസ് സി നിയമനങ്ങൾ ത്വരിതപ്പെടുത്തുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ഭാഷാദ്ധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി എം.കെ.സെയ്ത് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എൻ.കെ.സൈഫുനീസ, സി.റൈഹാനത്ത്, എസ്.ബിൻസിമോൾ, പി.എ.സാറാഉമ്മ, ആർ.എ.കുത്തുബുദ്ദിൻ, ജി.സജീത് റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |