മാള: മാളയിൽ പൊയ്യയിൽ 'സി.എഫ്.ഐ. കോളേജ് ഓഫ് ലോ' എന്ന പുതിയ ലോ കോളേജിന് കേരള സർക്കാരിന്റെയും ഇന്ത്യൻ ബാർ കൗൺസിലിന്റെയും അംഗീകാരം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേഷനോടെ പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനം ബി.ബി.എ,എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി കോഴ്‌സുകളിൽ 60 വീതം വിദ്യാർത്ഥികൾക്കാണ് ആദ്യവർഷം പ്രവേശനം. ഒരു ലക്ഷം ചതുരശ്ര അടിയിൽ അഞ്ച് നിലകളിലായി ശീതീകരിച്ച ക്ലാസ് മുറികൾ, സോളാർ വൈദ്യുതി, 15 ലക്ഷം ലിറ്റർ മഴവെള്ള സംഭരണി, അത്യാധുനിക തിയേറ്റർ, ലൈബ്രറി, ഇ-ലൈബ്രറി എന്നിവയുണ്ട്. സി.എഫ്.ഐ. ചാരിറ്റബിൾ ട്രസ്റ്റ് മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ കോളേജിൽ മാനേജ്‌മെന്റ് ക്വോട്ടയിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. വാർത്താസമ്മേളത്തിൽ മാനേജർ പി.ജെ. മാത്യു, പ്രിൻസിപ്പൽ ഡോ.വി.എസ്. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |