ആലപ്പുഴ : മദ്യാസക്തിയിൽ സ്കൂട്ടർ വച്ച സ്ഥലം മറന്നു പോയ യുവാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. ബോധം വന്നപ്പോൾ സ്ഥലം ഓർമ്മ വന്നതോടെ പരാതി പിൻവലിച്ചു. രണ്ടുദിവസം മുമ്പാണ് പാസ്‌പോർട്ട് ഓഫീസിന് സമീപം വച്ച സ്കൂട്ടർ കാണാനില്ലെന്ന പരാതിയുമായി യുവാവ് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി നൽകാനെത്തിയപ്പോഴും മദ്യപിച്ചിരുന്നു. മദ്യത്തിന്റെ കെട്ടിറങ്ങിയപ്പോഴാണ് വണ്ടി വച്ച സ്ഥലം യുവാവിന് ഓർമ്മ വന്നത്. പിന്നെ പോയി വണ്ടി എടുത്ത യുവാവ് പൊലീസിനെ വിളിച്ച് കാര്യം പറഞ്ഞു.പരാതി സ്വീകരിച്ച പൊലീസ് പാസ്‌പോർട്ട് ഓഫീസ് ഭാഗത്ത് പരിശോധന നടത്തി. പിന്നീട് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് വണ്ടി തിരികെ ലഭിച്ച കാര്യം യുവാവ് പറയുന്നത്. പക്ഷെ യുവാവ് പറഞ്ഞ സ്ഥലം മാറിപ്പോയി. മദ്യത്തിന്റെ കെട്ട് പൂർണമായി മാറിയപ്പോഴാണ് സ്കൂട്ടർ കോൺവന്റ് സ്ക്വയറിലാണെന്ന കാര്യം ഓർമ്മ വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |