ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന് നടത്താൻ അനുമതി തേടി പരീക്ഷാനടത്തിപ്പുകാരായ നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് സുപ്രീകോടതിയെ സമീപിച്ചു. രാവിലെ 9 മുതൽ 12.30വരെ ഒറ്റ ഷിഫ്റ്റായി നടത്താമെന്നാണ് അറിയിച്ചത്. ജൂൺ 15ന് നടത്താനിരുന്ന പരീക്ഷ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്താനുള്ള തീരുമാനം കോടതി അംഗീകരിച്ചിരുന്നില്ല. ഒറ്ര ഷിഫ്റ്റിൽ പരീക്ഷ നടത്തണമെന്നും മേയ് 30ന്റെ ഉത്തരവിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കൂടുതൽ പരീക്ഷാ കേന്ദ്രങ്ങളും, അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായതിനാലാണ് പരീക്ഷ നീട്ടിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |