ഓയൂർ :ഓട്ടുമലയിൽ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേസ് (ഐ.എൻ.ടി.യു.സി ) തൊഴിലാളികൾ കൂട്ടത്തോടെ ആർ.എസ്.പി - യു.ടി.യു.സി യിൽ ചേർന്ന് യൂണിറ്റ് രൂപീകരിച്ചു . ലാലുവിന്റെ അദ്ധ്യക്ഷതയിൽ കാറ്റാടിയിൽ ചേർന്ന യോഗം ദേശീയ സമിതി അംഗം അഡ്വ. രാജേന്ദ്രപ്രസാദ് പതാക നൽകി ഉദ്ഘാടനം ചെയ്തു.യു.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം വെളിയം ഉദയകുമാർ മാലയിട്ട് തൊഴിലാളികളെ സ്വീകരിച്ചു. ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി ഷാലു, ആർ.എസ്.പി വെളിയം സെക്രട്ടറി കുടവട്ടൂർ രഞ്ജിത്ത്, ഷിബുകായില, ഓട്ടുമല സുരേന്ദ്രൻ,മാധവൻ, സുരേഷ്,രാജു,ബേബി , ബിജുതുടങ്ങിയവർ സംസാരിച്ചു. യു.ടി.യു.സി യൂണിയൻ ഭാരവാഹികളായി ലാലു (പ്രസിഡന്റ് ), ഷിബു (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |