പുല്ലൂറ്റ്: കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ സി.ബി.എസ്.സി,പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയിൽ ശ്രദ്ധേയമായ വിജയം കൈവരിച്ച് പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂൾ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊമേഴ്‌സ് വിഭാഗത്തിൽ ഗൗരി ബൈജു 500ൽ 496 മാർക്ക് നേടി ദേശീയ തലത്തിൽ ടോപ്പറായി. പത്താം ക്ലാസിൽ ഭദ്ര സി.ശശി 98.8 ശതമാനം മാർക്ക് നേടി സ്‌കൂൾ ടോപ്പറായി. ജോയൽ ജോൺ, എം.ജെ.സെറ റോസ്, ശ്രേധ സൂചീന്ദ്രൻ എന്നിവർ എല്ലാ വിഷയങ്ങളിലും എ1 നേടി. പത്താം ക്ലാസിൽ പരീക്ഷ എഴുതിയതിൽ 64 ശതമാനം വിദ്യാർത്ഥികളും ഇംഗ്ലീഷിൽ 92 ന് മേൽ മാർക്ക് കരസ്ഥമാക്കി. കുട്ടികളുടെ അഭിമാനകരമായ നേട്ടം സ്‌കൂളിന്റെ ഉയർന്ന അക്കാഡമിക നിലവാരത്തിന്റെയും അദ്ധ്യാപക മികവിന്റേയും തെളിവാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. വിദ്യാർത്ഥികളുടെ മികച്ച നേട്ടത്തിന് പിന്നിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വവും മാർഗനിർദ്ദേശവും അദ്ധ്യാപകരുടെ പരിശീലനവുമാണെന്ന് മാനേജർ അറിയിച്ചു. സ്‌കൂളിൽ പ്ലസ് വൺ ക്ലാസിൽ കമ്പ്യൂട്ടർ സയൻസ്, ബയോ മാത്‌സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് എന്നീ വിഭാഗങ്ങളിൽ പ്രവേശനം തുടരുകയാണ്. 30 വർഷത്തെ സേവന പാരമ്പര്യമുള്ള ഗുരുശ്രീ പബ്ലിക് സ്‌കൂൾ ഇന്നും കൊടുങ്ങല്ലൂരിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി നിലനിറുത്തുന്നതിനുള്ള പ്രവർത്തികൾ നടത്തിവരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |