വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ചർച്ചയുണ്ടാകുമെന്ന് വൈറ്റ് ഹൗസ്. ചർച്ച ഈ ആഴ്ച നടത്താനാണ് സാദ്ധ്യതയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഫോണിലൂടെയാകും ചർച്ചയെന്നാണ് സൂചന.തീരുവ യുദ്ധത്തിന്റെയും വ്യാപാര നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് യു.എസും ചൈനയും തമ്മിൽ ചർച്ച. ഇതോടെ തീരുവ യുദ്ധ പ്രഖ്യാപനങ്ങൾക്കും വ്യാപാര നിയന്ത്രണത്തിലും മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസമാണ് തീരുവകളും വ്യാപാര നിയന്ത്രണങ്ങളും പിൻവലിക്കാനുള്ള കരാർ ചൈന ലംഘിച്ചുവെന്ന് ട്രംപ് ആരോപിച്ചത്. പ്രസിഡന്റ് പതവിയിൽ എത്തിയതിന് പിന്നാനെ ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ജനീവയിൽ ചൈനയുമായി യു എസ് ട്രഷറി മേധാവി സ്‌കോട്ട് ബെസെന്റ് നടത്തിയ ചർച്ചകൾ യു.എസ് - ചൈന വ്യാപാര യുദ്ധത്തിൽ താൽക്കാലിക വിരാമമിട്ടിരുന്നു. അതോടെ 90 ദിവസത്തെക്ക് താൽക്കാലികമായി താരിഫ് നിർത്തിവെക്കാനു ജനീവയിൽ കരാറൊപ്പിച്ചു.ഇരു നേതാക്കളും ചർച്ച നടത്തിയാൽ താരിഫ് മരവിപ്പിക്കൽ 90 ദിവസത്തിൽ നിന്ന് കൂടുതൽ കാലയളവിലേക്ക് നീട്ടാനുള്ള സാധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |