സാൻ അന്റോണിയോ: അമേരിക്കൻ നടനും സംഗീതജ്ഞനുമായ ജോനാഥൻ ജോസ് ഗോൺസാലസ് വെടിയേറ്റ് (59) കൊല്ലപ്പെട്ടു. അയൽക്കാരനുമായി വാക്കുതർക്കമുണ്ടായെന്നും പിന്നാലെ ഇയാൾ വെടിവച്ചെന്നുമാണ് റിപ്പോർട്ട്. ഒന്നിലേറെ തവണ വെടിയേറ്റ ജോനാഥൻ സംഭവസ്ഥലത്ത് വച്ച് മരിച്ചു.
കൊലയ്ക്കുശേഷം രക്ഷപ്പെട്ട പ്രതി സിഗ്‌ഫ്രെഡോ അൽവാരസ് സെജനെ (56) പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രിയോടെയായിരുന്നു കൊലപാതകം. ‘രണ്ട് പുരുഷന്മാർ പരസ്പരം സ്‌നേഹിക്കുന്നത് കാണുന്നത് സഹിക്കാൻ കഴിയാത്ത ഒരാൾ ജോനാഥൻ ജോസിനെ കൊലപ്പെടുത്തി’ എന്ന് അദ്ദേഹത്തിന്റെ പങ്കാളി ട്രിസ്റ്റൻ കേൺ ഡി ഗോൺസാലസ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ജനുവരിയിൽ തീപിടിത്തത്തിൽ ജോനാഥൻ ജോസിന്റെ വീട് കത്തിനശിച്ചിരുന്നു. വീട് അയൽവാസികൾ തീവച്ചതാണെന്നാണ് പറയപ്പെടുന്നത്. 1997 മുതൽ 2009 വരെ സംപ്രേഷണം ചെയ്ത 'കിംഗ് ഓഫ് ദി ഹിൽ' എന്ന പരമ്പരയിലെ ജോൺ റെഡ്കോൺ എന്ന കഥാപാത്രത്തിലൂടെയാണ് ജോനാഥൻ ജോസ് ശ്രദ്ധ നേടിയത്. 'റേ ഡൊണോവൻ', 'ട്രൂ ഗ്രിറ്റ്', 'ദി മാഗ്നിഫിഷ്യന്റ് സെവൻ' തുടങ്ങിയ സിനിമകൾ ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |