ലാഹോർ: കറാച്ചിയിൽ ഭൂചലനം അനുഭവപ്പെട്ടതായി പാകിസ്ഥാൻ. പാക് കാലാവത്ഥ വകുപ്പിന്റെ കീഴിലുള്ള സീസ്മെക് സെന്ററാണ് 16 ചെറുഭൂചലനങ്ങൾ ഉണ്ടായതാറി റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഇന്നലെ രാവിലെയാണ് ഏറ്റവുമെടുവിൽ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച്ച മുതൽ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2.8 തീവ്രതയിലുള്ള ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാലിറിൽ നിന്നും 15 കിലോ മീറ്റർ മാറി 40 കിലോ മീറ്റർ ആഴത്തിലാണ് അവസാന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തിങ്കളാഴ്ച രാത്രിയും തുടർച്ചയായ രണ്ട് ഭൂചലനങ്ങളുണ്ടായിരുന്നു. 2.6, 2.8 തീവ്രതരേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെയും ഭൂചലനമുണ്ടായിരുന്നു. ഞായറാഴ്ച മുതൽ കറാച്ചിയിലെ ലാൻഡി, ക്വിയബാദ്, മാലിർ എന്നിവടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ഭൂകമ്പത്തെ തുടർന്ന് മാലിർ ജയിലിൽ നിന്ന് ഇരുന്നൂറിലധികം തടവുകാർ രക്ഷപ്പെട്ടു. സുരക്ഷാ ഉദ്യേഗസ്ഥരെ ആക്രമിച്ചതായും ആയുധങ്ങൾ പിടിച്ചെടുത്തതായുമാണ് പുറത്തുവരുന്ന വിവരങ്ങൾ.78 പേരെ പിടികൂടിയതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുരുകയാണെന്ന് അധികൃതർ അറിയിച്ചു. വെടിവെപ്പിൽ ഒരു തടുകാരൻ കൊല്ലപ്പെടുകയും മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |