വാഷിംഗ്ടൺ: ഇന്ത്യാ സന്ദർശന വേളയിലെ ഹൃദ്യമായ അനുഭവങ്ങൾ വിവരിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ഭാര്യ ഉഷ വാൻസ് .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഊഷ്മളമായ ആതിഥേയത്വത്തെ പ്രശംസിച്ചുകൊണ്ട് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉഷ. മോദിയുമായുള്ള കൂടുക്കാഴ്ചയ്ക്ക് വളരെ പ്രത്യകതകളുണ്ടായിരുന്നു. വെളുത്ത താടിയും മുടിയുമുള്ള അദ്ദേഹത്തെ കുട്ടികൾ കണ്ടത് അവരുടെ മുത്തച്ഛന്റെ സ്ഥാനത്താണ്.
അതുകൊണ്ട് കുട്ടികൾ അദ്ദേഹവുമായി പെട്ടെന്ന് അടുപ്പത്തിലായി. അവർ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. മകന് ജന്മദിന സമ്മാനം നൽകിയതിലൂടെ അദ്ദേഹം മുത്തച്ഛന്റെ സ്ഥാനം ഉറപ്പിച്ചു. അദ്ദേഹം വളരെ വാത്സല്യത്തോടെയും സ്നേഹത്തോടെയുമാണ് കുട്ടികളോട് ഇടപ്പെട്ടതെന്നും ഇന്ത്യൻ വംശജ കൂടിയായ ഉഷ പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കിയിരുന്ന ഓരോ കാര്യങ്ങളും തന്റെ മകനെ അദ്ഭുതപ്പെടുത്തിയെന്നും ഇവിടെ താമസിക്കാൻ സാധിക്കുമോയെന്ന് മകൻ മോദിയോട് ചോദിച്ചതായും ഉഷ പറഞ്ഞു. പരമ്പരാഗത പാവകളി കുട്ടികൾക്ക് മറക്കാനാവാത്ത നിമിഷങ്ങളാണ് നൽകിയത്. ഇപ്പോൾ അവർ വീട്ടിൽ പേപ്പറുകൾ ഉപയോഗിച്ച് പാവകളി അനുകരിക്കും. നിരവധി സ്ഥലങ്ങളിൽ യാത്രചെയ്യാൻ അവർക്ക് അവസരം ലഭിച്ചിരുന്നെന്നും എന്നാൽ ഇന്ത്യാ സന്ദർശനമാണ് അവർക്ക് പ്രത്യേക അനുഭവം നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് യു.എസ് വൈസ് പ്രസിഡന്റ് കുടുംബ സമേതം ഇന്ത്യയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |