ഇസ്ലാമാബാദ് : പാകിസ്ഥാനിലെ പഞ്ചാബ് ജില്ലയിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡറെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. അബ്ദുൾ അസീസ് എസ്സാറാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ പഞ്ചാബ് ജില്ലയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരന്തരം ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തിയ ഭീകരനാണിയാൾ. കഴിഞ്ഞ മാസം നടന്ന ഇന്ത്യാ വിരുദ്ധ റാലിയിലും ഇയാൾ പങ്കെടുത്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിലും സജീവമായിരുന്നു.സോവിയറ്റ് യൂണിയനെപ്പോലെ ഇന്ത്യയെ കഷണങ്ങളാക്കുന്നതിനെക്കുറിച്ചും എസ്സാർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |