മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അനില ശ്രീകുമാർ. സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയതെങ്കിലും സീരിയലിലൂടെയാണ് നടി കൂടുതൽ ജനപ്രിയയായത്. മലയാളത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത അനില, തെലുങ്കിലും തമിഴിലും സജീവമായി.ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മറ്റു ഭാഷകളിലെ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് അനിലയിപ്പോൾ.
'കൊവിഡ് സമയത്ത് ഏറ്റവും സഹായകമായത് തമിഴ്, തെലുങ്ക് സീരിയലുകളാണ്. അന്ന് മലയാളം സീരിയലുകൾ നിർത്തിവച്ചിരുന്നു. അന്ന് പിടിച്ചുനിർത്തിയത് തമിഴും തെലുങ്കും തന്നെയാണ്. എനിക്കൊരിക്കലും അത് മറക്കാനാകില്ല. അതുപോലെത്തന്നെ അവിടത്തെ പ്രേക്ഷകർ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.
2017ലാണ് ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. 2018ലെയും 2019ലെയും വിജയ് അവാർഡുകൾ എനിക്ക് തന്നു. തെലുങ്കിൽ ദേവത എന്ന സീരിയലിൽ ദേവ്ഡു അമ്മ എന്ന കഥാപാത്രം ചെയ്തു. സത്യം പറഞ്ഞാൽ എന്നെ ദൈവത്തെപ്പോലെയാണ് അവർ അവിടെ കാണുന്നത്. തമിഴിലും അതുപോലെത്തന്നെയാണ്. ചിന്നത്തമ്പിയിൽ അത്രയും നല്ലൊരു അമ്മ വേഷം ചെയ്തു. ഗ്രാമത്തിൽ ഷൂട്ടിംഗിന് പോയപ്പോൾ, ഒരമ്മ ഓടി വന്നു. ഞാൻ കാല് വച്ചിരുന്നിടത്തുനിന്ന് മണ്ണെടുത്ത് കണ്ണ് പെടരുതെന്ന രീതിയിൽ ഉഴിഞ്ഞു. അത്രയ്ക്കും ആരാധന പോലെയാണ് അവർ കാണുന്നത്.'- അനില ശ്രീകുമാർ പറഞ്ഞു. തെലുങ്ക് സീരിയലിൽ തന്റെ മുഴുവൻ കോസ്റ്റ്യൂമും അണിയറ പ്രവർത്തകരാണ് തരുന്നതെന്നും നടി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |