സലിംകുമാറിന് എതിരായ പോസ്റ്റ് നീക്കം ചെയ്ത് വിനായകൻ
രെ സംസാരിക്കുന്നവരെ അതിരൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. നടൻ സലിംകുമാറിനെതിരെയാണ് വിനായകന്റെ വിമർശനം എന്ന ആക്ഷേപം ഉയർന്നു.എന്നാൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ വിനായകൻ പോസ്റ്റ് നീക്കം ചെയ്തു,
സീനിയർ നടൻമാർ മാറ്റിനിറുത്തി കൂടെനിന്നത് നിന്റെ അച്ഛൻ മാത്രം വിനായകൻ പണ്ട് പറഞ്ഞത് ഓർമ്മിപ്പിച്ച് സലിംകുമാറിന്റെ മകൻ ചന്തു മറുപടിയും നൽകി.ഡ്രഗ് എക്സ്‌പോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസിലാക്കണം. അയാൾക്ക് ആര് എന്തെന്ന് പോലും മനസിലാകില്ലെന്നും ചന്തു.
വിനായകൻ പങ്കുവച്ച പോസ്റ്ര് ഇങ്ങനെ.കള്ളുകുടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചുപോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടിവരുന്നവൻമാർ പൊതുവേദിയിൽ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും മയക്കുന്നതുമെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളിൽതൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്‌നോളജിയെക്കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതി യുവാക്കളെ ഉപദേശിക്കുന്നത്. ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ... ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതുകൊണ്ടല്ലേടാ മക്കളേയും അതിലേക്ക് തള്ളികയറ്റി വിട്ട് കാശുണ്ടാക്കാൻ നക്കുന്നത്. നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട് .വിനായകന്റെ വാക്കുകൾ.
കഴിഞ്ഞദിവസം നാലുപേരുടെ സഹായത്തോടെ ഒരു പൊതുവേദിയിൽ സലിം കുമാർ എത്തിയിരുന്നു. അതുകൊണ്ടുതന്നെ വിനായകൻ ഉന്നയിച്ച വിമർശനം സലിംകുമാറിന് എതിരെതന്നെയാണ് എന്ന് നേരിട്ട് വ്യക്തമാക്കുന്നുണ്ട്. ഇതിന് കുറച്ചുദിവസങ്ങൾക്കു മുൻപ് മറ്റൊരു വേദിയിൽ വച്ച് ഞങ്ങളുടെ തലമുറ കണ്ടെത്തിയതിൽ അപ്പുറമൊന്നും നിങ്ങളുടെ തലമുറ കണ്ടെത്തിയിട്ടില്ല എന്ന പരാമർശം സലിംകുമാർ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |