കോട്ടക്കൽ : എം.എസ്.എഫ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി. മാറാക്കര സിഎച്ച് സെന്ററിന്റെ പായസചലഞ്ച് പ്രചാരണാർത്ഥം നടത്തിയ മത്സരത്തിൽ ഇരുപതിലധികം ടീമുകൾ പങ്കെടുത്തു. ഹസ്ന നൗഫൽ, മുഫീദ , എം.എം.സുഫൈജ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. സമ്മാന ദാന ചടങ്ങ് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റജീൽ അദ്ധ്യക്ഷനായി . ജനറൽ സെക്രട്ടറി ടി.പി. സഈദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൂർക്കത്ത് അഹ്മദ് , പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ ബഷീർ , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷംല ബഷീർ, മെമ്പർമാരായ ഒ.പി കുഞ്ഞി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |