പാനൂർ: പാനൂർ ബൈപ്പാസ് റോഡിൽ പാനൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ നാളെ പ്രവർത്തനമാരംഭിക്കും.ഉച്ചക്ക് 2ന് ഷാഫി പറമ്പിൽ എം.പി സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.ലാബ് ഉദ്ഘാടനം പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിമും ഫാർമസി ഉദ്ഘാടനം പി.പി.എ ഹമീദും, ദന്തൽ ക്ലിനിക്ക് ഉദ്ഘാടനം പാനൂർ നഗരസഭ മുൻചെയർപേഴ്സൺ കെ.വി.റംല നിർവ്വഹിക്കും.പി.കെ.റഹീം അദ്ധ്യക്ഷത വഹിക്കും. ശിശുരോഗ വിഭാഗം, ജനറൽ മെഡിസിൻ, നേത്ര രോഗ വിഭാഗം, എല്ലു രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ദന്തരോഗ വിഭാഗം, തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളുടെ പ്രവർത്തനവും ഉദ്ഘാടനത്തോടൊപ്പം ആരംഭിക്കും.മൂന്നു മാസത്തിനുള്ളിൽ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനം ഒരുക്കും പത്രസമ്മേളനത്തിൽ മെഡിക്കൽ ഓഫീസർ ഡോ.എം.കെ.സന്തോഷ്,പ്രമോട്ടർമാരായ പി.പി.എ ഹമീദ്, പി.കെ.റഹീം , എൻ.എ.കരീം,
ടി.അബൂബക്കർ, കെ.വി.ഇസ്മായിൽ, സമീർ പറമ്പത്ത്, അലി കുയ്യാലിൽ സംബന്ധിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |