കണ്ണൂർ: ജൂലായ് നാല്, അഞ്ച്, ആറ് തിയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂർ എൻ.ഇ ബാലറാം സ്മാരകത്തിൽ സി.പി.ഐ ദേശീയ കൗൺസിലംഗം സത്യൻ മൊകേരി സംസ്ഥാന കൗൺസിലംഗം സി.എൻ.ചന്ദ്രന് ലോഗോ നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ലാ സെക്രട്ടറി സി പി.സന്തോഷ് കുമാർ, സംസ്ഥാന കൗൺസിലംഗം സി പി.ഷൈജൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എ.പ്രദീപൻ, കെ.ടി.ജോസ്, ജില്ലാ എക്സിക്യൂൂട്ടീവംഗങ്ങളായ എൻ.ഉഷ, പി.കെ.മധുസൂദനൻ, താവം ബാലകൃഷ്ണൻ, അഡ്വ.പി.അജയകുമാർ, അഡ്വ.വി.ഷാജി, കെ.വി.ബാബു, മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ, സി വിജയൻ തുടങ്ങിയവർ പങ്കെടുത്തു. പരിയാരം സ്വദേശി എസ്.എ വിൽസണാണ് ലോഗോ രൂപകല്പന ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |