
തൃശൂർ: കർഷകരെ സഹായിക്കാൻ ലോക ബാങ്ക് നൽകിയ 139 കോടി സർക്കാർ വക മാറ്റി ചെലവഴിച്ച് കർഷകരെ വഞ്ചിച്ചെന്ന് കേരള പ്രദേശ് കർഷക കോൺഗ്രസ് കുറ്റപ്പെടുത്തി. കർഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച് പുത്തൂർ കൃഷിഭവനുമുമ്പിൽ നടത്തിയ പ്രതിഷേധ ധർണ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹനൻ കള്ളാടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കർഷകർക്ക് നെല്ല് സംഭരിച്ചതിന്റെ പണവും കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരവും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ. ഗോവിന്ദൻകുട്ടി, മിനി വിനോദ്, ജില്ലാ സെക്രട്ടറിമാരായ ഷാജി ചിറ്റിലപ്പിള്ളി, കെ.ടി. അബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |