തൃശൂർ: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ 2025ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരം ഗുരുവായൂർ നഗരസഭയയ്ക്ക്. പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവയിൽ നിന്നുമാണ് ഗുരുവായൂർ നഗരസഭ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം കഴിഞ്ഞ രണ്ട് തവണയും ഗുരുവായൂർ നഗരസഭ നേടിയിരുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഒന്നാമത്തെ നഗരസഭയായി തെരഞ്ഞെടുക്കപ്പെട്ടതും ഗുരുവായൂരായിരുന്നു. പുരസ്‌കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ലോക പരിസ്ഥിതിദിനാചരണത്തിന്റെ സംസ്ഥാനതല ചടങ്ങിൽമുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |