തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സംവരണം പരിശോധിക്കാൻ ടി.സി മതിയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സംവരണ വിഭാഗത്തിൽ അലോട്ട്‌മെന്റ് ലഭിച്ചവർ ജാതി, കാറ്റഗറി എന്നിവ തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റാണ് ആധികാരികമായി ഉപയോഗിക്കുന്നത്. എന്നാൽ, സേ പരീക്ഷാഫലം വരുന്നതിനനുസരിച്ചേ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കൂ. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ടി.സി ഉപയോഗിക്കാം.
ഡിജി ലോക്കറിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അപേക്ഷകർ താമസിക്കുന്ന തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങി ബോണസ് പോയിന്റിനുള്ള വിവരങ്ങളുടെ ആധികാരികരേഖ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റാണ്. എസ്.സി, എസ്.ടി, ഒ.ഇ.സി ഒഴികെയുള്ള വിഭാഗങ്ങൾക്ക് ജാതി തെളിയിക്കാനും എസ്.എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |