ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യയുടെ സമഗ്രമായ കണക്കെടുപ്പും സാമൂഹിക, സാമ്പത്തിക വിശദാംശങ്ങളും ശേഖരിക്കുന്ന സെൻസസ് നടപടികൾ 2027 മാർച്ച് ഒന്നിന് തുടങ്ങും. ഇതോടൊപ്പം ജാതി സെൻസസും നടക്കും. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിലും ലഡാക്കിലും 2026 ഒക്ടോബറിൽ ആരംഭിക്കും. ഇവിടങ്ങളിൽ മാർച്ചിൽ ശൈത്യകാലമായിരിക്കും എന്നതുകൊണ്ടാണിത്.
സെൻസസിനൊപ്പം ജാതി, ഉപജാതി വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രസർക്കാർ ഏപ്രിൽ 30ന് തീരുമാനിച്ചിരുന്നു. അതിനുള്ള ചോദ്യാവലികൾ പൊതു സെൻസസിനൊപ്പമുണ്ടാകും. ജാതി സെൻസസ് ഏറ്റവുമൊടുവിൽ നടന്നത് 1931ൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലാണ്.
2011ലാണ് രാജ്യത്ത് ഏറ്റവുമൊടുവിൽ പൊതു സെൻസസ് നടന്നത്. സാധാരണ പത്തുവർഷം കൂടുമ്പോഴാണ് സെൻസസ് നടത്തുന്നത്. ഇതുപ്രകാരം 2021ൽ നടക്കേണ്ടതായിരുന്നു. എന്നാൽ, കൊവിഡ് മൂലം നീട്ടിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |