ഫുഡ് സേഫ്റ്റി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 194/2024, 482/2024)
തസ്തികയിലേക്ക് 12 ന് രാവിലെ 07.15 മുതൽ 9.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക്
പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1007974 മുതൽ 1008223
വരെയുള്ളവർ പത്തനംതിട്ട കത്തോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതണം.
അഭിമുഖം
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)
(കാറ്റഗറി നമ്പർ 76/2024) തസ്തികയിലേക്ക് 11, 12, 13, 25, 26 തീയതികളിൽ പി.എസ്.സി
ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (മുസ്ലിം) (കാറ്റഗറി
നമ്പർ 400/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (വിശ്വകർമ്മ) (കാറ്റഗറി നമ്പർ 535/2024)
തസ്തികകളിലേക്ക് 11 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).
തദ്ദേശസ്വയംഭരണ (ഇ.ആർ.എ.) വകുപ്പിൽ സെക്രട്ടറി (എൽ.എസ്.ജി.ഐ.) (കാറ്റഗറി നമ്പർ 571/2023)
തസ്തികയിലേക്ക് 11, 12, 13, 18, 19, 20, 25, 26, 27 തീയതികളിൽ രാവിലെ 9.30 നും
ഉച്ചയ്ക്ക് 12 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ലാബ് അസിസ്റ്റന്റ് അഭിമുഖം മാറ്റിവച്ചു
തിരുവനന്തപുരം: നാളെ കേരള വാട്ടർ അതോറിട്ടി കൊല്ലം ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബിൽ നടത്താനിരുന്ന ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം 19ലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |