SignIn
Kerala Kaumudi Online
Sunday, 06 July 2025 4.22 AM IST

അർജുൻ എവിടെ? കാണാതായ പ്ലസ്‌ ടു വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം, കേരളം വിട്ടിരിക്കാമെന്ന് പൊലീസ്

Increase Font Size Decrease Font Size Print Page

arjun

കൊച്ചി: പിറവത്തുനിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിക്കായി അന്വേഷണം തുടരുന്നു. പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അർജുൻ രഘുവിനെയാണ് (17) കാണാതായത്.

വിദ്യാർത്ഥി കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമിപ്പോൾ. അതിനാൽത്തന്നെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടിവരും. അർജുന്റെ ചിത്രം കേരളത്തിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചിരുന്നു. എന്നാൽ യാതൊരു സൂചനയും ലഭിച്ചില്ല. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നു.


തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ തിരിച്ചെത്താതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഓണക്കൂർ കരയോഗപ്പടിക്ക് സമീപം ഓലോത്തിൽ വീട്ടിൽ രഘുനാഥന്റെ മകനാണ്.

മാതാപിതാക്കൾ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകൻ വീട്ടിലെത്തിയില്ലെന്ന കാര്യം അറിഞ്ഞത്. അന്വേഷണത്തിൽ അർജുൻ സ്കൂളിലെത്തിയിരുന്നില്ലെന്നും ബോദ്ധ്യപ്പെട്ടു. വൈകിട്ട് കുട്ടി പേപ്പതിയിൽ ബസിറങ്ങിയെന്ന് സ്വകാര്യ ബസ് കണ്ടക്ടർ നൽകിയ വിവരത്തെ തുടർന്ന് അവിടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

TAGS: MISSING, KERALA, STUDENT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.