കോഴിക്കോട്: വികസിത് കൃഷി സങ്കല്പ് അഭിയാൻ ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല കാർഷിക സെമിനാർ ഐ.സി.എ.ആർ - ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ നടന്നു. ഐ.ഐ.എസ്.ആർ ക്രോപ് പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ. വി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പി. വിക്രമൻ ക്ലാസെടുത്തു. കർഷകർക്ക് കുരുമുളക് തൈകൾ, പച്ചക്കറി വിത്തുകൾ, ജൈവ ഉപാധികൾ എന്നിവ സൗജന്യമായി നൽകി. ഡോ. പി.എസ്.മനോജ്, ഡോ. ബി. പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവും പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രവും സംസ്ഥാന കൃഷി വകുപ്പുമായി ചേർന്നാണ് കോഴിക്കോട് ജില്ലയിലെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |