നാല് വർഷ ബിരുദ (FYUGP) പ്രവേശനത്തിനുള്ള
അഡ്മിഷൻ പോർട്ടലിൽ നിന്നും ഗ്രേസ് ഇന്റർനാഷണൽ അക്കാഡമി പുനലൂരിലെ
ബിഎസ്സി സൈക്കോളജി, ബികോം ഫിനാൻസ്, ബികോം കോ-ഓപ്പറേഷൻ
കോഴ്സുകൾ നീക്കം ചെയ്തിട്ടുണ്ട്. നിലവിൽ പ്രസ്തുത
കോഴ്സുകളിലേക്ക് ഗ്രേസ് ഇന്റർനാഷണൽ അക്കാഡമി പുനലൂർ ഓപ്ഷൻ നൽകിയ
വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ 15 വരെ കോളേജ്/കോഴ്സ് ഓപ്ഷനുകൾ പുനഃക്രമീകരിക്കാം.
വെബ്സൈറ്റ്
https://admissions.keralauniversity.ac.in/fyugp2025.
പരീക്ഷ വിജ്ഞാപനം
എംഎ/എംഎസ്സി/എംകോം പ്രീവിയസ് ആൻഡ് ഫൈനൽ (ആന്വൽ സ്കീം/സെമസ്റ്റർ 2000 അഡ്മിഷൻ വരെ), എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 10, 11 തീയതികളിൽ നടത്തും.
മൂന്നാം സെമസ്റ്റർ എംഎസ്സി സുവോളജി (ന്യൂജെൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 10 ന് നടത്തും.
മൂന്നാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ 13 വരെ നടത്തും.
എം.ജി സർവകലാശാല പരീക്ഷ മാറ്റി
9 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എജ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി/ ഇന്റലക്ച്വൽ ഡിസെബിലിറ്റി (2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷ പത്തിലേക്ക് മാറ്റി.
ഓർമ്മിക്കാൻ...
ആർ.ജി.സി.ബിയിൽ
പിഎച്ച്.ഡി :
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർ.ജി.സി.ബി) ഓഗസ്റ്റിൽ ആരംഭിക്കുന്ന പിഎച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഡിസീസ് ബയോളജി, ബയോ ഇൻഫോർമാറ്റിക്സ്, പ്ലാന്റ് സയൻസ് എന്നിവയുടെ വിവിധ മേഖലകളിലെ പിഎച്ച്.ഡി പഠനത്തിനാണ് അപേക്ഷിക്കാൻ അവസരം. ഉയർന്ന പ്രായപരിധി 26 വയസ്. എസ് സി/എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ജൂൺ 12. കൂടുതൽ വിവരങ്ങൾക്ക് https://rgcb.res.in/phdadmission2025-Aug/.
ഭാഷയ്ക്കൊരു ഡോളർ
പുരസ്കാരത്തിന്
അപേക്ഷിക്കാം
തിരുവനന്തപുരം: അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ 'ഫൊക്കാന'യും കേരളസർവകലാശാലയും ചേർന്ന് നൽകുന്ന 'ഭാഷയ്ക്കൊരു ഡോളർ' പുരസ്കാരത്തിന് ജൂലായ് 7നകം അപേക്ഷിക്കാം. മലയാളത്തിലെ മികച്ച പിഎച്ച്.ഡി. പ്രബന്ധത്തിനാണ് അരലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്കാരം. പ്രബന്ധത്തിന്റെ മാർഗ്ഗദർശിക്ക് 5,000 രൂപ ലഭിക്കും. വിലാസം: രജിസ്ട്രാർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം 695034.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |