കോഴിക്കോട്: പ്രകൃതി സംരക്ഷണം കുട്ടികളുടെ ഉത്തരവാദിത്വമാണെന്ന് അഹ്‌മദ് ദേവർകോവിൽ. സന ഫത്തീൻ ഫൌണ്ടേഷൻ ന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് റഹ്മാനിയ സ്കൂളിൽ നടത്തിയ സനയോർമ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അഹ്‌മദ് കോവിൽ എം.ൽ.എ സന ഫതീൻ എൻഡോമെന്റ് അവാർഡുകൾ വിതരണം ചെയ്തു. റഹ്മാനിയ വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സോമൻ, ഒ.കെ അസീസ്, സുബൈദ, റഹ്മാനിയ ഹൈസ്കൂൽ ഹെഡ് മിസ്ട്രെസ് കമറുലൈല, തുടങ്ങിയവർ പ്രസംഗിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി സഫ സ്വാഗതവും സ്കൂൾ ലീഡർ ഐശ്വര്യ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |