കൊച്ചി: സംസ്ഥാനത്ത് തുടരുന്ന ഡിജിറ്റൽ റീസർവേ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. 30 മാസങ്ങളിൽ 33 വില്ലേജുകളിലായി 35,322 ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തി. 20 വില്ലേജുകളുടെ ഫീൽഡ് സർവേ ജോലികൾ പൂർത്തീകരിച്ച് സർവേ അതിരടയാള നിയമപ്രകാരം സെക്ഷൻ 9(2)പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിലെ എല്ലാ വില്ലേജുകളിലും സർവേ പൂർത്തിയാക്കി. കണയന്നൂർ താലൂക്കിൽ നാലും മൂവാറ്റുപുഴയിൽ മൂന്നും കോതമംഗംലത്ത് ഒന്നും കൊച്ചിയിൽ അഞ്ചും വില്ലേജുകളിലാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കി.
ഏഴ് താലൂക്കുകളിലായി 127 വില്ലേജുകളിലാണ് ഡിജിറ്റൽ റീസർവേ. എട്ട് ഘട്ടങ്ങളിലായി നാല് വർഷം കൊണ്ട് പൂർത്തിയാകുക. സർവേ അസിസ്റ്റന്റ് ഡയറക്ടറും മൂന്ന് സൂപ്രണ്ടുമാരും 16 ഹെഡ് സർവേയർമാരും നേതൃത്വം നൽകുന്ന ഡിജിറ്റൽ റീ സർവേയിൽ 400 ലേറെ റവന്യൂ ഉദ്യോഗസ്ഥരാണുള്ളത്.
രണ്ടാം ഘട്ടം- പൂർത്തീകരിച്ചത്
മറ്റൂർ, ചൊവ്വര, വടക്കുംഭാഗം (ആലുവ )
മാറമ്പള്ളി, ചേലാമാറ്റം (കുന്നത്തുനാട് )
പാലക്കുഴ (മൂവാറ്റുപുഴ)
തെക്കുംഭാഗം (കണയന്നൂർ)
രണ്ടാം ഘട്ടം നടക്കുന്നത്
നെടുമ്പാശേരി
ഏഴിക്കര
കുഴിപ്പിള്ളി
കുമ്പളങ്ങി
ഇടപ്പള്ളി സൗത്ത്
പിറവം
കോതമംഗലം
മൂന്നാം ഘട്ടം- തുടങ്ങിയത്
ആലങ്ങാട്
ഐക്കരനാട് സൗത്ത്
വെള്ളൂർകുന്നം
പെരുമ്പാവൂർ
കരുമാലൂർ
പുത്തൻകുരിശ്
രാമേശ്വരം
റീ സർവേ ഗുണങ്ങൾ
സർവേ, റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ സംയോജിപ്പിച്ച് സമഗ്ര ഭൂവിവര സംവിധാനത്തിലൂടെ ഭൂമി കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീമ്യൂട്ടേഷൻ സ്‌കെച്ച്, ബാദ്ധ്യതാ സർട്ടിഫിക്കറ്റ് ഭൂമി നികുതി അടവ്, ലൊക്കേഷൻ സ്‌കെച്ച്, ഭൂമി തരംമാറ്റം ഉൾപ്പടെയുള്ളവ എന്റെ ഭൂമി പോർട്ടലിലൂടെ ജനങ്ങൾക്ക് ലഭ്യം.
ഭൂവിവരങ്ങൾ ഓൺലൈനായി പരിശോധിക്കാൻ
ഭൂവുടമകൾ എന്റെ ഭൂമി പോർട്ടലിൽ (https://entebhoomi.kerala.gov.in) ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
ലഭ്യമാകുന്ന യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഭൂവിവരങ്ങൾ പരിശോധിക്കാം
ഡിജിറ്റൽ സർവേ നടക്കുന്ന വില്ലേജുകളിലെ ഭൂവുടമകൾ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ ബന്ധപ്പെട്ട ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ് മുഖേനയോ കൈവശഭൂമിയുടെ വിസ്തീർണവും പേരുവിവരങ്ങളും ശരിയാണോയെന്ന് നിർബന്ധമായും പരിശോധിക്കണം.
മൊബൈൽ നമ്പർ ഒ.ടി.പി നൽകി വെരിഫിക്കേഷൻ നടത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണം
ഡിജിറ്റൽ സർവേ റെക്കാഡുകൾ തയ്യാറാക്കിയതിൽ പരാതിയുണ്ടെങ്കിൽ ഓൺലൈനായോ നേരിട്ടോ ബന്ധപ്പെട്ട സൂപ്രണ്ടുമാർക്ക് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |