ചീമേനി: കേരള കർഷക സംഘം ചെറുവത്തൂർ ഈസ്റ്റ് വില്ലേജ് സമ്മേളനം പൂമാല ഓഡിറ്റോയത്തിൽ കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം കരുവക്കാൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് പവിത്രൻ കൊടക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി ഗംഗാധര വാര്യർ, കെ. കണ്ണൻ, കൃഷ്ണൻ പത്താനത്ത്, കൂത്തൂർ കണ്ണൻ, ടി. നാരായണൻ, കെ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി പി.വി ബാലകൃഷ്ണൻ റിപ്പോർട്ട് അവതിരിപ്പിച്ചു. മാധവി കൃഷ്ണൻ അനുശോചന പ്രമേയവും എ. രമണി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പവിത്രൻ കൊടക്കൽ പതാക ഉയർത്തി. ഭാരവാഹികൾ: മാധവികൃഷ്ണൻ -പ്രസിഡന്റ്, കെ.ടി ദിനേശൻ, എ. രമണി -വൈസ് പ്രസിഡന്റുമാർ, പവിത്രൻ കൊടക്കൽ -സെക്രട്ടറി, എം.വി പ്രേമചന്ദ്രൻ, കെ.പി നാരായണൻ (ജോയിന്റ് സെക്രട്ടറി), മനോജ് കുമാർ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |