കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അയ്യപ്പഭജന മന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കും അയ്യപ്പൻവിളക്ക് ഉത്സവത്തിനും വിഘാതം വരുത്തുന്ന നീക്കങ്ങൾക്കെതിരെ പ്രതികരിക്കാൻ നാട്ടുകാരും അയ്യപ്പഭക്തരും യോഗം ചേർന്ന് സംരക്ഷണ സമിതി രൂപീകരിച്ചു. വെള്ളിക്കോത്ത് എം.പി.എസ് ജി.വി.എച്ച്.എസ്.എസിന്റെ വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം മഠത്തിലേക്കുള്ള വഴി മതിൽ കെട്ടി അടക്കാനും ആഘോഷവും അന്നദാനവും നടത്തുന്ന സ്‌കൂൾ മൈതാനം വി.എച്ച്.എസ്.ഇ ഗാർഡൻ ആക്കി മാറ്റാൻ ശ്രമം നടത്തുന്നതായും സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. യോഗത്തിൽ ഭജമനന്ദിരം പ്രസിഡന്റ് പി.പി കുഞ്ഞിക്കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി.രമേശൻ സ്വാഗതവും സി പി കുഞ്ഞിനാരായണൻ നായർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. നാരായണൻകുട്ടി നായർ (ചെയർമാൻ), ടി.വി. രാജീവൻ (കൺവീനർ). സമിതി ഭാരവാഹികൾ സ്‌കൂൾ അധികൃതരെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ച് നിവേദനവും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |