കാർഷിക ബിരുദധാരികൾക്ക് അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, നെതർലൻഡ്‌സ്, ബെൽജിയം, ഡെൻമാർക്ക്, സ്വീഡൻ, അയർലണ്ട്, സ്വിറ്റ്‌സർലൻഡ്, നോർവെ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മികച്ച ഉപരിപഠന സാദ്ധ്യതകളുണ്ട്. ഫുഡ് സയൻസ്, അനിമൽ സയൻസ്, അഗ്രോ എക്കോളജി, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിലാണ് ഉപരിപഠന സാധ്യതകൾ.
വാഗണിങ്കെൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ, യു.സി ഡേവിസ്, കോർണെൽ, റോയൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ലീഡ്‌സ്, നോട്ടിംഗ്ഹാം, ക്യുൻസ് ലാൻഡ്, യൂണിവേഴ്‌സിറ്റി ഒഫ് മെൽബൺ, ഗ്വേൽഫ്, ആൽബെർട്ട, ഡബ്ലിൻ, സ്വീഡിഷ് യൂണിവേഴ്‌സിറ്റി, കോപ്പൻഹേഗൻ, സുറിച്ച്, ബേൺ യൂണിവേഴ്‌സിറ്റികളിൽ മികച്ച കാർഷിക ഉപരിപഠന കോഴ്‌സുകളുണ്ട്. എൻവയണ്മെന്റൽ സയൻസ്, ഇക്കണോമിക്‌സ്, ബിസിനസ് & മാനേജ്മന്റ് എന്നിവയിലും സാദ്ധ്യതകളേറെയാണ്.
ഫുൾബ്രൈറ്റ്, ഡാഡ് ജർമ്മനി, ഐ.സി.എ.ആർ ഇന്റർനാഷണൽ ഫെലോഷിപ്, എറാസ്മസ് മുണ്ടസ്, കോമൺ വെൽത്ത് സ്‌കോളർഷിപ്, ഫെലിക്‌സ്, ഡി.എഫ്.ഐ.ഡി സ്‌കോളർഷിപ്പുകൾ തുടങ്ങി നിരവധി സ്‌കോളർഷിപ്/ഫെലോഷിപ് പ്രോഗ്രാമുകളുണ്ട്.
പ്രവേശനം ലഭിക്കാൻ അമേരിക്കൻ സർവകലാശാലകളിൽ ടോഫെൽ, ജി.ആർ.ഇ സ്‌കോറുകളും, മറ്റുരാജ്യങ്ങളിൽ IELTSഉം യൂറോപ്യൻ രാജ്യങ്ങളിൽ അതത് രാജ്യങ്ങളിലെ ഭാഷ പ്രാവീണ്യവും ആവശ്യമാണ്. ഉദാഹരണമായി ജർമ്മനിയിൽ ജർമ്മൻ ഭാഷയും ഫ്രാൻസിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യവും വേണം. കാർഷിക ബിരുദധാരികൾക്കു ഗ്രാജുവേറ്റ് പ്രോഗ്രാമിനോ നേരിട്ട് ഡോക്ടറൽ പ്രോഗ്രാമിനോ ചേരാം.
സി.ഡാക്ക് എം.ടെക് കോഴ്‌സുകൾ
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഒഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സി.ഡാക്ക്) എം.ടെക് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. വി.എൽ.എസ്.ഐ ആൻഡ് എംബെഡഡ് സിസ്റ്റംസ്, സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയിലാണ് പ്രോഗ്രാമുകൾ. ബി.ടെക് പൂർത്തിയാക്കിയവർക്ക് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. www.erdciit.ac.in
മർച്ചന്റ് നേവി കോഴ്‌സുകൾ
തൂത്തുക്കുടിയിലെ തമിഴ്‌നാട് മാരിടൈം അക്കാഡമിയിൽ ആറുമാസത്തെ പ്രീ സീ ട്രെയ്നിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് മർച്ചന്റ് നേവി കപ്പലുകളിൽ രാജ്യത്തിനകത്തും വിദേശത്തും പ്രവർത്തിക്കാം. പത്താം ക്ലാസ് 40 ശതമാനം മാർക്കോടെ ജയിച്ചവർ, ഐ.ടി.ഐ കോഴ്‌സ് 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർ, ഡിപ്ലോമ, ബിരുദം പൂർത്തിയാക്കിയവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ www.tn.gov.in/tnma ൽ നിന്നും ഡൗൺലോഡ് ചെയ്ത് 750 രൂപയുടെ തമിഴ്‌നാട് മാരിടൈം അക്കാഡമിയുടെ ഡി.ഡി സഹിതം 11- നകം അപേക്ഷിക്കാം.
എം.എസ്സി ബയോടെക്നോളജിക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർ.ജി.സി.ബി) എം.എസ്സി ബയോടെക്നോളജിക്ക് അപേക്ഷ ക്ഷണിച്ചു.
ഡിസീസ് ബയോളജി, ജനറ്റിക് എൻജിനിയറിംഗ് എന്നിവയിൽ സ്പെഷ്യലൈസേഷനോടു കൂടിയ എം.എസ്സി ബയോടെക്നോളജി കോഴ്സാണ് ആർ.ജി.സി.ബിയിലേത്. ആകെ 20 സീറ്റ്.
ഗാറ്റ്ബി സ്കോറിന് പുറമെ യു.ജി.സി മാർഗനിർദ്ദേശപ്രകാരമുള്ള മാർക്കും വേണം.
ആദ്യവർഷം 6000 രൂപയും രണ്ടാം വർഷം 8000 രൂപയും പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും.
25 വരെ ഓൺലൈനായി അപേക്ഷിക്കാം. കൗൺസലിംഗ് 30 മുതൽ. ഓഗസ്റ്റ് 1ന് ക്ലാസുകൾ തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് : https://rgcb.res.in/msc.
ഓർമിക്കാൻ....
കീം എൻജിനിയറിംഗ് യോഗ്യതാ മാർക്ക് പരിശോധിക്കാം:- എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടേയും പ്ലസ് ടു മാർക്കിന്റെയും അടിസ്ഥാനത്തിൽ കീം എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള മാർക്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപ്ലോഡ് ചെയ്ത പ്ലസ് ടു മാർക്ക് 10ന് വൈകിട്ട് ആറു വരെ വരെ പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്താൻ അവസരമുണ്ട്.
NTET രജിസ്ട്രേഷൻ:- നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് 23 വരെ അപേക്ഷിക്കാം. ജൂലായ് 17നാണ് പരീക്ഷ. വെബ്സൈറ്റ്: https://exams.nta.ac.in/NTET/
ജെ.ഇ.ഇ അഡ്വാൻസ്ഡ് ബി.ആർക്ക് ഫലം:- ജെ.ഇ.ഇ അഡ്വാൻസ്ഡ് ബി.ആർക്ക് ഫലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി കാൺപുർ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: jeeadv.ac.in.
നീറ്റ് പി.ജി:- ആഗസ്റ്റ് മൂന്നിന് നടക്കുന്ന നീറ്റ് പി.ജി പരീക്ഷയുടെ സിറ്റി രജിസ്ട്രേഷൻ പുതുക്കാൻ വീണ്ടും അവസരം. natboard.edu.in ൽ ജൂൺ 13 മുതൽ 17 വരെ ഇതു സംബന്ധിച്ച കൂട്ടിച്ചേർക്കൽ വരുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |