ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം പ്രിയ റിങ്കു സിംഗിന്റേയും ലോക്‌സഭയിലെ പ്രായം കുറഞ്ഞ എം.പി പ്രിയ സരോജിന്റേയും വിവാഹനിശ്ചയം ഇന്നലെ ലക്നൗവിൽ നടന്നു. 28കാരനായ റിങ്കുവും 25കാരിയായ പ്രയയും ഒരുവർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹനിശ്ചയം നടന്നത്. വിവാഹം നവംബറിൽ വാരാണസിയിൽ നടക്കും. ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി എം.എൽ.എയാണ് പ്രിയയുടെ പിതാവ് തൂഫാനി സരോജ് .അലിഗഡിലെ ചുമട്ടുതൊഴിലാളിയുടെ മകനാണ് റിങ്കു.
വിവാഹനിശ്ചയത്തിനായി ഐ.പി.എൽ സീസൺ കഴിയാൻ കാത്തിരിക്കുകയായിരുന്നു വീട്ടുകാർ. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനായാണ് റിങ്കു കളിച്ചത്. വിവാഹം നവംബറിൽ. തൂഫാനി സരോജാണ് വിവാഹത്തിന് മുൻകൈയെടുത്തത്.
കൊൽക്കത്തയെ കാത്ത റിങ്കു
ബി.ജെ.പിയെ വീഴ്‌ത്തിയ പ്രിയ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |