പത്തനംതിട്ട : ആറൻമുള നിയോജക മണ്ഡലത്തിലെ ചെന്നീർക്കര, ഓമല്ലൂർ ഗ്രാമ പഞ്ചായത്തുകളിലെ വാട്ടർ അതോറിട്ടിയുടെ വിവിധ പ്രവൃത്തികൾക്ക് മന്ത്രിസഭാ യോഗം അനുമതി നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 13,33,62,974 രൂപയുടെ അനുമതിയാണ് നൽകിയത്. പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഇൻടേക്കിൽ നിന്നും ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള പ്ലംബിഗ് മെയിൻ, പമ്പ് സെറ്റ്, ട്രാൻസ്‌ഫോമർ സ്ഥാപിക്കൽ എന്നി പ്രവൃത്തികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ചെന്നീർക്കര പഞ്ചായത്തിലെ തോമ്പിൽക്കാവ് ഇൻടേക്ക് പമ്പ് ഹൗസിൽ നിന്നും ഉമ്മിണിക്കാവ് നിർമിക്കുന്ന ജല ശുദ്ധീകരണ ശാലയിലേക്ക് 7 കി.മീ ദൂരത്തിൽ 450 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പ് ലൈൻ സ്ഥാപിച്ചു. ഈ പദ്ധതിയിലൂടെ കുടിവെള്ള ക്ഷാമം രൂക്ഷമായ ചെന്നീർക്കരയിലെയും ഓമല്ലൂരിലെയും 9182 ഓളം വീടുകളിലേക്കുള്ള വാട്ടർ കണക്ഷനുകൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |