ചാത്തന്നൂർ: അശാസ്ത്രീയമായി നിർമ്മിച്ച തിരുമുക്കിലെ അടിപ്പാത മാറ്റി ഫ്ലൈ ഓവർ നിർമ്മിക്കുക, സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ദേശീയപാത നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് ചാത്തന്നൂർ അസംബ്ലി കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ മാർച്ച് ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് വിജയ് പരവൂർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഉണ്ണികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ആരിഫ്, ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത് പരവൂർ, ഡി.സി.സി മെമ്പർ സാജൻ കൊട്ടിയം, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അജിത് ലാൽ, അജീമിർ, സജന, അൻസിന, ഷഫീക്, ജസ്റ്റസ്, വിഷ്ണു ശ്യാം, രഞ്ജിൻ, നിതിൻ, ഡെർവിൻ, മനു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |