ബംഗളൂരു: യുവതിയെച്ചൊല്ലിയുള്ള തർക്കത്തിൽ ചേരി തിരിഞ്ഞ് ആക്രമണം. ബംഗളൂരുവിലെ കോറമംഗലയിൽ അർദ്ധരാത്രി 1:30 ഓടെയാണ് സംഭവം. ഇരുസംഘവും പരസ്പരം കല്ലുകൾ വാരിയെറിയും അസഭ്യം പറയുകയും ചെയ്തു. രണ്ട് കൂട്ടരും മദ്യപിച്ചിരുന്നു. ആക്രമണത്തിൽ ഒരാളെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമാനമായ നിരവധി സംഭവങ്ങളാണ് ബംഗളൂരു നഗരത്തിൽ അരങ്ങേറുന്നത്.
സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി മറ്റൊരു പുരുഷനുമായി പോയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കോറമംഗല സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |