തലയോലപ്പറമ്പ് : ജൂലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം തീരുമാനിച്ചു. തലയോലപ്പറമ്പ് കെ.ആർ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ.സുരേഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി വി. കെ.സുരേഷ്‌കുമാർ (പ്രസിഡന്റ്),അനിതാ ഓമനക്കുട്ടൻ, അഡ്വ.ജോഷി ജോസഫ്, ഐ. എസ് രാമചന്ദ്രൻ, കെ. എൻ ദാമോദരൻ, കെ. എൻ രാജൻ (വൈസ് പ്രസിഡന്റുമാർ), കെ. സി ജോസഫ് (സെക്രട്ടറി), പി. ആർ അനിൽകുമാർ, സി. എം രാധാകൃഷ്ണൻ, കെ. എൻ ചന്ദ്രദാസ്, ആർ.രമാദേവി, പി. പി പത്മനാഭൻ (ജോയിന്റ് സെക്രട്ടറിമാർ), പി. എം ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |