കുറ്റ്യാടി: 'ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം' എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 14 ന് രാവിലെ 9 മുതൽ ജാനകി കാട്ടിൽ വനയാത്ര നടത്തുന്നു. പരിസ്ഥിതി പ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ യാത്രയിൽ പങ്കെടുക്കും. മുൻപ് പ്രൊഫ. ശോഭീന്ദ്രന്റെ നേതൃത്വത്തിൽ ഏതാനും വർഷങ്ങളിൽ ജാനകി കാട്ടിൽ ഇങ്ങനെ യാത്ര നടത്തിയിരുന്നു. അതിനെ പിൻപറ്റിയാണ് ഈ യാത്ര ഉദ്ദേശിക്കുന്നത്. യാത്രയുടെ നടത്തിപ്പിനായി മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ചെയർമാനും ഹാഫിസ് പൊന്നേരി കോഡിനേറ്ററും സെഡ് എ സൽമാൻ, എ.വി അംബുജാക്ഷൻ ജോ. കോഡിനേറ്റർമാരും ആയി സ്വാഗതസംഘം രൂപീകരിച്ചു. താല്പര്യമുള്ളവർ ബന്ധപ്പെടുക - 9400048055
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |