കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം. കൊടുവള്ളി സിഐ പി അഭിലാഷിന്റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ആഘോഷത്തിൽ പങ്കെടുത്തു. 'ഹാപ്പി ബർത്ത് ഡേ ബോസ്' എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക് പേജിൽ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. മേയ് 30നാണ് യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി സി ഫിജാസ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. സംഭവത്തിൽ ഡിവെെഎസ്‌പി റിപ്പോർട്ട് തേടി. സിഐയ്ക്കെതിരെ നടപടി വന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |