കുറിച്ചി : കേരള കോൺഗ്രസ് കുറിച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എണ്ണക്കാച്ചിറയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം സി.ഡി വത്സപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ.ജോബിൻ എസ്.കൊട്ടാരം മുഖ്യപ്രസംഗം നടത്തി. റോയി ചാണ്ടി, അഭിഷേക് ബിജു, ആന്റണി, ഷാജി പറത്താഴെ, ബിജോ എണ്ണക്കാച്ചിറ, തങ്കച്ചൻ, എബ്രഹാം, കെ.സി ജോൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |